warning and information about fraud and cheat wide in employment sector

തൊഴിൽ തട്ടിപ്പ്‌ - ജാഗ്രത പാലിക്കുക

സുഹൃത്തുക്കളെ ഓൺലൈൻ വഴിയും ഇടനിലക്കാർ വഴിയും തൊഴിൽ അന്വെഷകരെ കബളിപ്പിക്കുന്ന കഥകൾ അധികരിച്ച്‌ കൊണ്ടിരിക്കുന്നു.
അഗിംകൃത ഏജ൯സികളല്ലാതെ ഏതെങ്കിലും ഒരു പേരി൯രെ  വാലായി ഒരു JOBS എന്നു കുടി ചേർത്ത് ട്രാവൽ ഏജ൯സികൾ എന്ന്  തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇവരുടെ പ്രവർത്തനം.സത്യത്തിൽ ഇക്കൂട്ടർ തട്ടിപ്പുകാരോ/ അതുമല്ലങ്കിൽ മറ്റുള്ള എജ൯സികളൊ, ഗ്രൂപ്പുകളിൽ വരുന്ന തൊഴിൽ വാർത്തകളിലെ നംബരുകളിൽ ബദ്ധപ്പെട്ട് അവർ പറയുന്ന  വിസയുടെ ചാർജിൽ അവരുടെതായി 2000/3000 രൂപാ കമ്മീഷ൯ കൂട്ടി വാങ്ങി നിങ്ങളെ ഇക്കുട്ടർ പറ്റിക്കുകയാണ് ചെയ്യുന്നത്.
ഈ ന്യുസ് ഇടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം ഇക്കുട്ടർ വിലസുന്നുണ്ട്.
ഇനി അഥവാ സ്ഥാപനം ഉള്ളവരും അംഗികൃതമല്ലാ എന്നതാണ് സത്യം ഇവരിൽ കൂടുതലും ഗ്രാമങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലാണ് വിഹരിക്കുന്നത്.
 കൂടുതലും
ഒരു തലക്കൽ നാട്ടിൽ നിന്നും മസാജിംഗ്‌ സെന്ററിലേക്കും ബ്യൂട്ടി പാർലറിലേക്കും സ്കൂളിലേക്കും ഓഫീസിലേക്കും ക്ലീനിങ്ങിനു എന്ന് പറഞ്ഞ്‌  വിസയിൽ ആളുകളെ കൊണ്ട്‌ വന്ന് കൃഷി സ്ഥലങ്ങളിലും  ആടുമാട്‌ ഫാമുകളിലും വീട്ടു ജോലിക്കും മറിച്ച്‌ വിൽക്കുന്നതും ഇവർ ചെയ്യുന്നത് മറുതലക്കൽ  ഗൾഫിൽ ജോലി തിരയുന്ന വിദ്യാസമ്പന്നർക്ക്‌‌ കാനഡ/ മലേഷ്യ/ സിംഗപ്പൂർ/ ഇസ്രയേൽ/ മാലിദ്വീപ്‌/ ജെർമ്മനി തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ വ്യാജ ജോബ്‌ ഓഫർ നൽകിയും ആണു തട്ടിപ്പ്‌ നടക്കുന്നത്‌. നാം സ്വയം ജാഗരൂകരാവാതെ ഇതിൽ നിന്നും രക്ഷപ്പെടാൻ ആവില്ല. തൊഴിൽ ഗ്രൂപിൽ ജോബ്‌ ഒഴിവുകൾ പോസ്റ്റ്‌ ചെയ്ത്‌, ബന്ധപ്പെടുന്നവരിൽ നിന്നും രെജിസ്റ്റ്രെഷൻ ഫീ കൈപറ്റി മുങ്ങുന്ന വിദഗ്‌ദരും ഉണ്ട്‌. ചെയ്യേണ്ടത്‌ താഴെ പറയുന്ന ലളിതമായ കാര്യങ്ങളാണു.

🛑നമ്മളെ ബദ്ധപെടുന്ന ഏജ൯രെുമ്മാർ  അതാത് സ്ഥാപനങ്ങലിൽ തന്നെ വിസ കൈകാര്യം ചെയുന്നതെന്ന് ശ്രദ്ധിക്കുക

🛑മറ്റ് ഏജ൯സികളിലാണെങ്കിൽ അവരുടെ വിസിറ്റിഗ് കാർഡ് വാങ്ങിയതിനു ശേക്ഷം മറ്റൊരാളെ കൊണ്ട് വിസയുടെ ഡീറ്റയിലും,വിസാ ചാർജും അന്യൊഷിപ്പിക്കുക

🛑കഴിയുന്നതും പരസ്യം നൽകുന്ന ആളെ നേരിൽ കാണുകയും / അവരുടെ സ്ഥാപനത്തിൽ നേരിട്ട് പോകുകയും ചെയ്യുക.

🛑വാട്സാപ്പ് ചാറ്റുകൾ കഴിവകും ഒഴിവാക്കുക കേവലം മൊബിൽ നംബരും,  Email ഐഡിയിലും  മാത്രം വിശ്വസിച്ച് ഏർപ്പാടുകൾ നടത്താതിരിക്കുക

🛑തൊഴിൽ/ വിസ ലഭിച്ചു എന്ന അറിയിപ്പ്‌ കിട്ടിയാൽ അത്‌ രഹസ്യമാക്കി വെക്കാതിരിക്കുക

🛑കൃത്യമായി ഉറപ്പാക്കാതെ പാസ്സ്പോർട്ട്‌, മറ്റ്‌ രേഖകൾ കൈമാറരുത്‌. ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

🛑വാട്സപ്പ്‌/ ഫേസ്‌ബൂക്ക്‌ വഴി വരുന്ന ജോലികളിൽ ആണു മുഖ്യമായ തട്ടിപ്പ് നടക്കുന്നത്‌. നിങ്ങൾക്ക്‌ നേരിട്ട്‌ ബോധ്യമുള്ളവ മാത്രം ഷെയർ ചെയ്യുക.

🛑പണം ആവശ്യപ്പെടുന്ന ഏജൻസികളിൽ പണം നൽകുന്നുവെങ്കിൽ നേരിട്ട്‌ പോയി റെസിപ്റ്റ്‌ കൈപറ്റുകയൊ/ അവരുടെ അക്കൗണ്ടിൽ പണം കൊടുക്കയൊ ചെയ്യുക
🛑 നിയമപരമല്ലാത്ത വിധം ജോലി ചെയ്യാൻ വിസ എടുത്ത്‌ വരാതിരിക്കുക.

🛑യാത്ര ചെയ്യുന്നതിനു മുൻപ്‌ നാട്ടിലുള്ള അതേ സ്ഥലത്തെ പ്രവാസികളിൽ ഒരാളെയെങ്കിലും ബന്ധപ്പെട്ട്‌ നിർക്കുക



പൊതുജനതാത്പര്യാർത്ഥം by REALIZEJOB TEAM

Comments